ആദ്യ പറക്കലിന് തയ്യാറെടുത്ത് ആകാശ എയർ. ഈ മാസം അവസാനത്തോടെയാണ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ എന്ന സവിശേഷതയും ആകാശ എയറിന് ഉണ്ട്. രാകേഷ് ജിഞ്ചുൻജുൻവാലയുടെ പിന്തുണയുളള എയർലൈനാണ് ആകാശ എയർ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പറക്കലിന്റെ ഭാഗമായി ജീവനക്കാർക്കുള്ള പരിസ്ഥിതി സൗഹൃദ യൂണിഫോം ആകാശ എയർ പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യൻ ബന്ദ്ഗാല ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് ഫാഷൻ ഡിസൈനറായ രാജേഷ് പ്രതാപ് സിംഗ് ജീവനക്കാർക്കുള്ള യൂണിഫോം ഡിസൈൻ ചെയ്തത്. ഡൽഹി ആസ്ഥാനമായുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ് രാജേഷ് പ്രതാപ് സിംഗ്. പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങളാണ് യൂണിഫോം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. റീസൈക്കിൾ ചെയ്ത പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ചാണ് യൂണിഫോം നിർമ്മിച്ചിരിക്കുന്നത്.
ട്രൗസറുകൾ, ജാക്കറ്റുകൾ, ഭാരം കുറഞ്ഞ ഷൂസ് എന്നിവയാണ് ജീവനക്കാരുടെ യൂണിഫോം. ഷൂ സോളിന്റെ നിർമ്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കാതെയുളള റീസൈക്കിൾ ചെയ്ത റബറാണ് ഉപയോഗിച്ചിട്ടുളളത്.
Post Your Comments