Latest NewsIndia

‘ആദിത്യ താക്കറെയെ ഒഴിവാക്കിയത് മുത്തച്ഛനോടുള്ള ബഹുമാനം മൂലം’: വിമതസേന

ഉദ്ധവിന്റെ മകനും മുൻമന്ത്രിയുമായ ആദിത്യ താക്കറെയുടെ പേര് ഷിൻഡെ പക്ഷം പരാതിയിൽ ചേർത്തിട്ടില്ല

മുംബൈ: വിശ്വാസവോട്ട് നേടിയതിനു ശേഷം, പാർട്ടിക്കൊപ്പം നിൽക്കാത്ത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് പരാതി നൽകി ഏക്നാഥ് ഷിൻഡെ പക്ഷം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ രാഹുൽ നർവേക്കറിനാണ് ഭരണപക്ഷം പരാതി നൽകിയത്.

ഭരണകൂടത്തെ പിന്തുണക്കാഞ്ഞതിനാൽ 16 എംഎൽഎമാർക്കെതിരെയാണ് പരാതി. എന്നാൽ, ശ്രദ്ധേയമായ കാര്യം, 16 എംഎൽഎമാരിൽ ഉദ്ധവിന്റെ മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ചേർത്തിട്ടില്ല എന്നതാണ്.

‘ഞങ്ങളെ ധിക്കരിച്ച് ഭരണകൂടത്തിന് പിന്തുണ നൽകാഞ്ഞ എല്ലാവരെയും അയോഗ്യരാക്കാനുള്ള പരാതി സ്പീക്കർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, പാർട്ടി സ്ഥാപകനായ ബാലാസാഹിബ് താക്കറെയോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ പൗത്രനായ ആദിത്യ താക്കറെയുടെ പേര് ഞങ്ങൾ പരാതിയിൽ ചേർക്കുന്നില്ല.’- ഷിൻഡേ പക്ഷക്കാരനായ ഭരത് ഗോഗാവാല പറഞ്ഞു.

എൻസിപി- കോൺഗ്രസ് സഖ്യത്തിന്റെ ഒപ്പം ചേർന്നതിനാൽ, ഉദ്ധവ് താക്കറെ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽ വെള്ളം ചേർത്തുവെന്നും ഷിൻഡെ പക്ഷം ആരോപിച്ചു. വിശ്വാസ വോട്ട് നേടുന്ന സമയത്ത് ശിവസേനയിലെ ഒരു എംഎൽഎ കൂടി വിമതസേനയിൽ ചേർന്നു. ഇതോടെ, പാർട്ടിക്ക് 55 എംഎൽഎമാരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button