അബുദാബി: യുഎഇയുടെ അറബ് റീഡിംഗ് ചലഞ്ച് ചാമ്പ്യനെ പ്രഖ്യാപിച്ചു. ആറാമത് അറബ് റീഡിംഗ് ചലഞ്ചിന്റെ (എആർസി) യുഎഇ എഡിഷൻ വിജയിയായി ഫുജൈറയിൽ നിന്നുള്ള മുഹമ്മദ് അലി അൽ യമാഹിയെയാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച എച്ച്സിടി മെൻസ് യൂണിവേഴ്സിറ്റിയിൽ നടന്ന അവാർഡ് ദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ദിവസവും നാലു മുതൽ അഞ്ച് വരെ മണിക്കൂറുകൾ താൻ വായിക്കാറുണ്ടെന്ന് മുഹമ്മദ് അലി പ്രതികരിച്ചു.
മികച്ച സ്‌കൂളായി ഷാർജ അൽ നൗഫ് എലിമെന്ററി സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സൂപ്പർവൈസറായി ഷാർജയിൽ നിന്നുള്ള മുന ഷാഹിൻ തെരഞ്ഞെടുക്കപ്പെട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അറബ് റീഡിംഗ് ചലഞ്ച് ആവിഷ്‌ക്കരിച്ചത്.
Read Also: നിരായുധനെ ബുള്ളറ്റിൽ കുളിപ്പിച്ച് പോലീസുകാർ: മൃതദേഹത്തിൽ നിന്നും കണ്ടെത്തിയത് 60 വെടിയുണ്ടകൾ
Post Your Comments