ഓഹിയോ: യുഎസിൽ നിരായുധനായ വ്യക്തിയെ വെടിയുണ്ടകൾ കൊണ്ട് അഭിഷേകം ചെയ്ത് പോലീസുകാർ. ഓഹിയോയിലെ ആർക്കോണിലാണ് വിവാദമായ സംഭവം നടന്നത്. തുരുതുരാ വെടിയേറ്റ മൃതദേഹത്തിൽ നിന്നും 60 വെടിയുണ്ടകൾ കണ്ടെടുത്തു. സംഭവത്തിന് പുറകേ, വിശദീകരണവുമായി പോലീസ് വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
Also read: പ്രതികൾക്കുണ്ടായിരുന്നത് ഹിന്ദുക്കളടക്കം ഡസൻകണക്കിന് അഭിഭാഷകർ: കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ മകൻ
കറുത്ത വർഗക്കാരനായ ജെയ്‌ലാൻഡ് വാക്കറാണ് പോലീസുകാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ട്രാഫിക് നിയമ ലംഘനത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു ജെയ്‌ലാൻഡ്. മിനിറ്റുകൾ നീണ്ട പോലീസ് പിൻതുടരലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ, ജെയ്ലാൻഡ് തങ്ങൾക്കു നേരെ നിറയൊഴിച്ചു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, അത് വിശ്വാസയോഗ്യമല്ല എന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വാദം.
ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പോലീസുകാർ
ജെയ്‌ലാൻഡിനെ വെടിവെച്ചു കൊന്നത്. പ്രതി കാറിലിരുന്ന് തങ്ങൾക്ക് നേരെ നിറയൊഴിച്ചുവെന്ന പോലീസിന്റെ വാദത്തെ ബലപ്പെടുത്താനായി ജെയ്‌ലാൻഡിന്റെ കാറിൽ നിന്നും ഒരു തോക്കും പോലീസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. എന്നാൽ, കൊല്ലപ്പെടുന്ന സമയത്ത് അയാൾ നിരായുധനായിരുന്നു എന്നാണ് സാഹചര്യ തെളിവുകൾ വ്യക്തമാക്കുന്നത്.
Post Your Comments