ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ ബ്ലൂ. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ട്വിറ്റർ ബ്ലൂ ഉപയോഗിക്കുന്നവർക്കാണ് പുതിയ ഫീച്ചർ ലഭ്യമാക്കുക. ട്വിറ്റർ ബ്ലൂ വിലെ നാവിഗേഷൻ ബാർ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ട്വിറ്ററിന്റെ സബ്സ്ക്രിപ്ഷൻ സേവനമാണ് ട്വിറ്റർ ബ്ലൂ.
നിലവിൽ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. സ്ക്രീനിലെ ടാബുകളുടെ എണ്ണം കുറക്കാനും മുഴുവൻ ടാബുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്. കൂടാതെ, അധിക സേവനങ്ങളായ ബുക്ക് മാർക്ക് ഫോൾഡർ, അൺഡു ട്വീറ്റ്, റീഡർ മോഡ് എന്നിവയും ലഭ്യമാണ്.
Also Read: കർക്കിടക മാസത്തിലെ ദേഹരക്ഷ: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കർക്കിടക കഞ്ഞി
ട്വിറ്ററിന്റെ മെയിൻ മെനുവിൽ നിന്ന് ‘ട്വിറ്റർ ബ്ലൂ’ ഓപ്ഷൻ തിരഞ്ഞെടുത്തതിനുശേഷം സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്ത് പണമിടപാട് നടത്തിയാൽ ട്വിറ്റർ ബ്ലൂ വിന്റെ ഭാഗമാകാൻ സാധിക്കും.
Post Your Comments