Latest NewsIndia

നൂപുർ ശർമയുടെ അപേക്ഷ പരിഗണിക്കവേ വിമർശിച്ചു: സുപ്രീം കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

ഡൽഹി: പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ബിജെപി ഔദ്യോഗിക വക്താവ് നൂപുർ ശർമയുടെ അപേക്ഷ പരിഗണിക്കവേ വിമർശിച്ചു എന്നാരോപിച്ച് സുപ്രീം കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.

സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനെതിരെയാണ് രാജ്യവ്യാപകമായി രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നത്. രാജ്യത്തിൽ നടക്കുന്ന സകല പ്രശ്നങ്ങളുടെയും മൂലകാരണം നൂപുർ ശർമയാണ് എന്ന മട്ടിൽ അദ്ദേഹം കോടതിയിൽ നടത്തിയ പരാമർശമാണ് ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധം അഴിച്ചുവിട്ടത്.

പ്രവാചകനിന്ദ നടത്തി എന്നാരോപിച്ച് തനിക്കെതിരെ ഫയൽ ചെയ്യപ്പെട്ട കേസുകളിലെ എഫ്ഐആറുകൾ ഒന്നാക്കാനും അത് ഡൽഹിയിലേക്ക് ട്രാൻസ്ഫർ ചെയ്യാനും നൂപുർ ശർമ അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതി ജസ്റ്റിസ് ശക്തമായ പരാമർശങ്ങൾ നടത്തിയത്. നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, സുപ്രീം കോടതി ജഡ്ജിമാർ ആക്രമിക്കപ്പെടുന്ന സാഹചര്യം വളരെ അപകടകരമാണെന്ന് അതേ ബഞ്ചിലെ മറ്റൊരു ജസ്റ്റിസ് ജെ.ബി പർധിവാല അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button