മുംബൈ: മഹാരാഷ്ട്രയിൽ പുതിയതായി ഭരണമേറ്റ ഷിൻഡെ സർക്കാരിനെ പരിഹസിച്ച് എൻസിപി മേധാവി ശരദ് പവാർ. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ആറു മാസത്തിനകം താഴെ വീഴും എന്നാണ് ശരദ് പവാർ പറഞ്ഞത്.
‘മഹാരാഷ്ട്രയിൽ പുതിയതായി ഭരണം ഏറ്റെടുത്ത ഏക്നാഥ് ഷിൻഡെ സർക്കാർ ആറുമാസത്തിനുള്ളിൽ താഴെ വീഴും. അതുകൊണ്ടു തന്നെ, ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ നമ്മൾ ഒരുങ്ങിയിരിക്കണം.’- ശരദ് പവാർ പറഞ്ഞു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയായിരുന്ന ശിവസേനയുടെ നാൽപതോളം എംഎൽഎമാർ കൂറുമാറിയതിനെ തുടർന്നാണ് എൻസിപി- കോൺഗ്രസ്-ശിവസേന സഖ്യം ഭരിച്ചിരുന്ന മഹാരാഷ്ട്ര സർക്കാർ താഴെ വീണത്. ഇതേ തുടർന്ന്, വിമതരുടെ നേതാവായ ഏക്നാഥ് ഷിൻഡെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തിരുന്നു.
Post Your Comments