മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏക്‌നാഥ് ഷിൻഡെ സര്‍ക്കാര്‍ വിശ്വാസം നേടി. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എ കൂടി ഷിൻഡെ സർക്കാരിനൊപ്പം ചേർന്നു. സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിൻഡെ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എംഎല്‍എ. ഇന്ന് രാവിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്.
ഷിൻഡെ സര്‍ക്കാരിനെ അനുകൂലിച്ച് 164 എംഎല്‍എമാര്‍ വോട്ട് ചെയ്തപ്പോൾ വെറും മഹാവികാസ് അഘാടിഎംഎല്‍എമാര്‍ ആണ് അവിശ്വാസം രേഖപ്പെടുത്തിയത്. ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാൾ എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട് പ്രതിപക്ഷത്തിന്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി.ഐ എംഎല്‍എ ശ്യാംസുന്ദര്‍ ഷിന്ദേയും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിലെ തിരിച്ചടിക്ക് മുമ്പായി ഇന്ന് സുപ്രീംകോടതിയിലും ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയേറ്റു. ഏക്‌നാഥ് ഷിൻഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അംഗീകരിച്ച നടപടി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
Post Your Comments