തിരുവനന്തപുരം: സ്‌കോൾ-കേരള നടത്തിയ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സ് ആറാം ബാച്ചിന്റെ 2022 മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 952 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇതിൽ 776 വിദ്യാർത്ഥികൾ (81.51 ശതമാനം) യോഗ്യത നേടി.
723 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും, 53 പേർ ഫസ്റ്റ് ക്ലാസ്സും നേടി. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് (1059) ൽ പരീക്ഷ എഴുതിയ അഞ്ചു ഐ ഒന്നാം റാങ്കും, തിരുവനന്തപുരം ജി.എം.ജി.എച്ച്.എസ്.എസ്, പട്ടം (1021) സ്‌കൂളിൽ പരീക്ഷ എഴുതിയ നിസ എസ് രണ്ടാം റാങ്കും, തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ ഗുരുകുലം എച്ച്.എസ്.എസിൽ (1070) പരീക്ഷ എഴുതിയ കാവ്യ എ.ആർ, കൊല്ലം തേവള്ളി ഗവ.മോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ (2004) പരീക്ഷ എഴുതിയ കീർത്തന കെ.എ., എറണാകുളം ജി.എം.എച്ച്.എസ്.എസ്, ചെറുവത്തൂരിൽ (7015) പരീക്ഷ എഴുതിയ അനസ്വര അനിൽ എന്നിവർ മൂന്നാം റാങ്കും നേടി. പരീക്ഷാ ഫലം സ്‌കോൾ കേരള വെബ് സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്.
ഉത്തരകടലാസ് പുനർമൂല്യനിർണ്ണയത്തിന് 5 മുതൽ 11 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. സ്‌കോൾ കേരള വെബ് സൈറ്റിലുള്ള നിർദ്ദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഒരു പേപ്പറിന് 200 രൂപയാണ് പുനർ മൂല്യനിർണ്ണയ ഫീസ്. ഫീസ് ഓൺലൈനായും, ഓഫ്‌ലൈനായും അടയ്ക്കാം. ഓഫ്‌ലൈനായി ഫീസ് അടയ്ക്കുന്നതിന് സ്‌കോൾ കേരള വെബ്‌സൈറ്റിലെ (www.scolekerala.org) ‘ജനറേറ്റ് ചെലാൻ’ എന്ന ലിങ്കിൽ നിന്നും പുനർമൂല്യനിർണ്ണയ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ ജനറേറ്റ് ചെയ്ത് ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസിൽ ഫീസ് അടച്ച അസൽ ചെലാനും, മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ (സ്‌കോൾ കേരള വെബ് സൈറ്റിൽ ലഭ്യമാണ്) ബന്ധപ്പെട്ട പരീക്ഷ കേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Post Your Comments