നാഗ്പൂർ: പ്രവാചകനെതിരായ വിവാദ പരാമർശത്തെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച സംഭവത്തിൽ, ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെത്തുടർന്ന് പ്രാണഭയത്താൽ പലായനം ചെയ്ത് ഒരു നാഗ്പൂർ കുടുംബം. കനയ്യ ലാലും, ഉമേഷ് കോൽഹെയും കൊല്ലപ്പെടുന്നതിനും മുമ്പ് തന്നെ നാഗ്പൂരിലെ ഒരു കുടുംബം, വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അടുത്തിടെ തിരിച്ചെത്തിയെങ്കിലും ഭീഷണി നിലനിൽക്കുന്നതിനാൽ കുടുംബം ഇപ്പോഴും ഭയത്തിലാണ് കഴിയുന്നത്. അതേസമയം, സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നൂപുർ ശർമ്മയെ പിന്തുണച്ച് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ച, കുടുംബത്തിലെ ഇരുപത്തിരണ്ടുകാരനായ മകൻ തിരിച്ചെത്തിയിട്ടില്ല. യുവാവ് ഇപ്പോഴും ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുത്തൂറ്റ് ഫിനാൻസ്: ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
കുടുംബത്തിലെ ഇരുപത്തിരണ്ടുകാരനായ മകൻ നൂപുർ ശർമ്മയെ പിന്തുണച്ച് ചില സോഷ്യൽ മീഡിയ സന്ദേശങ്ങൾ പങ്കുവെച്ചു. അതിനുശേഷം അവർക്ക് ഇസ്ലാമിസ്റ്റുകളിൽ നിന്നും ഭീഷണികൾ ലഭിച്ചു തുടങ്ങി. തുടർന്ന്, കുടുംബം നന്ദൻവൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തു. എന്നാൽ, അടുത്ത ദിവസം, ഇരുനൂറോളം പേര് ചേർന്ന് ഭീഷണിയുമായി ഇവരുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.
തുടർന്ന് കുടുംബം വീട് വിടാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ പോലീസ് കുടുംബത്തിന് സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും, യുവാവിനെ നാഗ്പൂരിലേക്ക് തിരികെ കൊണ്ടുവരാൻ മാതാപിതാക്കൾ ഇപ്പോഴും ഭയപ്പെടുന്നു. നൂപുർ ശർമ്മയെ അനുകൂലിക്കുന്ന പോസ്റ്റുകളുടെ പേരിൽ ഉദയ്പൂരിലും അമരാവതിയിലും നടന്ന ക്രൂരമായ കൊലപാതകങ്ങളെ തുടർന്ന് കുടുംബത്തിന്റെ ഭയം വർദ്ധിച്ചിരിക്കുകയാണ്.
Post Your Comments