Latest NewsIndia

ആക്രമിക്കപ്പെട്ടിട്ടും അവർ പ്രവർത്തിക്കുന്നു: കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിച്ചു മോദി

ഹൈദരാബാദ്: കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയില്‍ ബിജെപിയുടെ പിന്തുണ വര്‍ധിക്കുകയാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി പ്രവര്‍ത്തിക്കുമെന്നും പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത നാല്‍പത് വര്‍ഷം ബിജെപിയുടെ യുഗമായിരിക്കുമെന്നും പ്രതിപക്ഷം ചിതറിപ്പോയെന്നും ഹൈദരാബാദില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നാവും ഇനി പാര്‍ട്ടിയുടെ വളര്‍ച്ചയെന്നും യോഗം വിലയിരുത്തി. സാമുദായിക മൈത്രിക്ക് സ്നേഹ യാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

അതേസമയം, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അമിത്ഷാ രംഗത്തെത്തി. അടുത്ത നാല്‍പതു വര്‍ഷം രാജ്യത്ത് ബിജെപിയുടെ നില ഭദ്രമാണെന്നും നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ തോല്‍വി ഭയന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുപോലും നടത്തുന്നില്ലെന്നുമായിരുന്നു ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍.

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ച വേഗത്തിലാകാന്‍ പോവുകയാണ്. തെലങ്കാനയിലും തമിഴ്നാട്ടിലും പാര്‍ട്ടി അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ല. തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ അധികാരവാഴ്ച ബിജെപി അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button