റിയാദ്: ഉപഭോക്താക്കൾക്കായി പുതിയ സേവനങ്ങൾ ആരംഭിച്ച് തവക്കൽന. ഗുണഭോക്താക്കൾക്കും ആശ്രിതർക്കും മെഡിക്കൽ കുറിപ്പടികൾ അവലോകനം ചെയ്യുന്നതിനും അടുത്തുള്ള ഫാർമസിയിൽ നിന്നു മരുന്നുകൾ സ്വീകരിക്കുന്നതിനുമായാണ് തവക്കൽനയിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
Read Also: മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും: പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി
ആരോഗ്യ സേവനങ്ങൾ വഴി ‘എന്റെ കുറിപ്പടി’ സേവനം തിരഞ്ഞെടുക്കാമെന്നും ഗുണഭോക്താക്കൾക്കു മെഡിക്കൽ കുറിപ്പടികൾ അവലോകനം ചെയ്യാമെന്നും തുടർന്ന് ‘എന്റെ മരുന്ന് കുറിപ്പടി ‘ സേവനം തിരഞ്ഞെടുത്ത് ഏറ്റവും അടുത്തുള്ള ഫാർമസി കണ്ടെത്താനും കഴിയുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, തവക്കൽന ആപ്പിന് അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിരുന്നു . കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് സൗദി അറേബ്യയിലെ തവക്കൽന ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചത്. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വാർഷിക ഫോറത്തിൽ നടത്തിയ ചടങ്ങിലാണ് അംഗീകാരം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭരണ സാരഥികളുടെ മേൽനോട്ടവും നേതൃത്വത്തിന്റെ പിന്തുണയും ശാക്തീകരണവും മാർഗനിർദ്ദേശവുമാണ് ഇത്തരമൊരു നേട്ടത്തിന് പിന്നലെന്ന് സൗദി ഡേറ്റ ആൻഡ് എഐ അതോറിറ്റി (എസ്ഡിഎഐഎ) പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽ ഗാമിദി അറിയിച്ചു.
കോവിഡ് വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ തവക്കൽന സഹായിച്ചതായാണ് അധികൃതർ വിലയിരുത്തി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്നുള്ള തിരിച്ചുവരവിന്റെ ഘട്ടത്തിൽ സുപ്രധാന സേവനങ്ങൾ ആപ്ലിക്കേഷനിലൂടെ നടപ്പാക്കാനും കഴിഞ്ഞുവെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments