പട്ന: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആശുപത്രിയില്‍. കോണിപ്പടിയില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രിലാണ് ലാലുവിനെ പ്രവേശിപ്പിച്ചത്. 75 കാരനായ ആര്.ജെ.ഡി അദ്ധ്യക്ഷന്‍ വീഴ്ച്ചയില്‍ തോളിലും പുറത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയില്‍ നിന്നും പട്നയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ലാലു തിരിച്ചെത്തിയത്. കാലിതീറ്റ കുംഭകോണകേസില്‍ ജയില്‍ മോചിതനായ ലാലു ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏറെകാലം ചികിത്സയിലായിരുന്നു. 2017 ല്‍ ആണ് കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു വിചാരതടവിലാകുന്നത്. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ലാലു ചികിത്സക്ക് വിധേയനാവുകയായിരുന്നു.
Post Your Comments