ശിഷ്ടകാലം ചിലവഴിക്കാൻ അമേരിക്കയിലേക്ക് പറക്കാനൊരുങ്ങി സീപ്ലെയിൻ. സീബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിനാണ് ലേലത്തിലൂടെ വിറ്റത്. വായ്പ കിട്ടാക്കടമായതോടെയാണ് ഇന്ത്യയിൽ ആദ്യമായി സീപ്ലെയിൻ ജപ്തി ചെയ്തത്. അമേരിക്കക്കാരനാണ് ലേലത്തിലൂടെ സീപ്ലെയിൻ സ്വന്തമാക്കിയത്.
ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്പയെടുത്താണ് അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയിൽ നിന്ന് ‘കോഡിയാക് 100’ എന്ന 9- സീറ്റർ സീപ്ലെയിൻ വാങ്ങിയത്. എന്നാൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പറക്കൽ അനുമതി ലഭിക്കാത്തതിനാൽ സീപ്ലയിൻ സർവീസുകൾ മുടങ്ങി. ഇത് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാൻ കാരണമായി. തിരിച്ചടവ് മുടങ്ങിയതോടെ, പലിശയും പിഴപ്പലിശയും സഹിതം 6 കോടിയിലധികം ബാധ്യതയാണ് ഉണ്ടായത്.
Also Read: മൂന്നാറിൽ നിന്ന് 120 ലിറ്റർ വ്യാജമദ്യം പിടികൂടി
മലയാളി പൈലറ്റുമാരായ ക്യാപ്റ്റൻ സുധീഷ് ജോർജും ക്യാപ്റ്റൻ സൂരജും ചേർന്നാണ് സീബേർഡ് എന്ന കമ്പനിക്ക് രൂപം നൽകിയത്. ഈ കമ്പനിയുടെ സീപ്ലെയിനാണ് ‘കോഡിയാക് 100’. ലക്ഷദ്വീപിലെ ദ്വീപസമൂഹങ്ങളെ ബന്ധിപ്പിച്ചുളള ഗതാഗതവും ടൂറിസവുമായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാൽ, ഡിജിസിഎ ലൈസൻസ് നൽകാൻ വിസമ്മതിച്ചതോടെ, സംരംഭം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments