CinemaNewsIndiaEntertainmentKollywoodMovie Gossips

സിഗരറ്റ് വലിക്കുന്ന കാളി, മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റർ വിവാദത്തിൽ: സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ചെന്നൈ: സംവിധായിക ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ, സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും, മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

തുടർന്ന് സംവിധായക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമായി. ചിത്രത്തിന്റെ പോസ്റ്റർ ലീന മണിമേഖല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ, സിഗരറ്റ് വലിക്കുന്നതിനോടൊപ്പം ത്രിശൂലം, അരിവാൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്.

എകെജി സെന്ററിലെ പടക്കമേറിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഇ.പി ജയരാജനെതിരെ കേസ് എടുക്കണം: പി.സി ജോര്‍ജ്

ഇത് മതനിന്ദയാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞ് ഒരു വിഭാഗം, ഇതിനെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു. തുടർന്ന് ‘അറസ്റ്റ് ലീന മണിമേഖല’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങി.

അതേസമയം, ചിത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിന് മുൻപ് ഡോക്യുമെന്ററി കാണണമെന്ന് സംവിധായക ലീന മണിമേഖല പറഞ്ഞു. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളിൽ നടക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും ലീന മണിമേഖല വ്യക്തമാക്കി. നിങ്ങൾ സിനിമ കണ്ടുകഴിഞ്ഞാൽ, ‘അറസ്റ്റ് ലീന മണിമേഖല’ എന്ന ഹാഷ്‌ടാഗ് ‘ലവ് യു ലീന മണിമേഖല’ എന്നാക്കി മാറ്റുമെന്നും സംവിധായക ട്വിറ്ററിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button