KeralaLatest NewsNewsLife StyleHealth & FitnessSpirituality

ദാരിദ്ര്യത്തിന്റെ കർക്കിടകം എങ്ങനെയാണ് ‘രാമായണ മാസം’ എന്ന പുണ്യമാസമായി മാറിയത്: ചരിത്രം

മഴയുടെയും ദാരിദ്ര്യത്തിന്റെയും മലയാള മാസമായ കർക്കിടകം ആരംഭിക്കുമ്പോൾ, രാമായണ ശീലുകൾ നാട്ടിലുടനീളം അലയടിച്ച് തുടങ്ങുന്നു. മലയാളം കലണ്ടറിലെ ഈ അവസാന മാസത്തിന് കേരളത്തിൽ സാംസ്കാരികമായും ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്. മതപരമായ അവസരങ്ങളിൽ രാമായണം പാരായണം ചെയ്യുന്ന സമ്പ്രദായം ഏകദേശം 500 വർഷമായി നിലവിലുണ്ടെങ്കിലും, കർക്കിടകം എന്ന ‘പഞ്ഞമാസ’ത്തെ ഒരു പുണ്യമാസമായി (‘രാമായണ മാസം’) മലയാളി കുടുംബങ്ങൾ ആചരിക്കുന്നതിന് 40 വർഷത്തെ ചരിത്രം മാത്രമാണ് ഉള്ളത്.

1982ൽ സ്വാമി ചിന്മയാനന്ദ, സ്വാമി വിശ്വേശ്വര തീർത്ഥ എന്നിവരുടെ നേതൃത്വത്തിൽ എറണാകുളത്തെ മുൻ ആർ.എസ്.എസ് മേധാവി രാജേന്ദ്ര സിംഗ്, സാംസ്കാരിക നേതാവായ കരൺ സിംഗ് എന്നിവർ ഉൾപ്പെട്ട യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതേത്തുടർന്ന്, മലയാള സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ രചിച്ച ‘അദ്ധ്യാത്മ രാമായണം’ മുതിർന്നവരും കുട്ടികളും പാരായണം ചെയ്ത് തുടങ്ങി.

ഇൻസ്റ്റന്റ് ഓഫറിൽ ഇന്ന് തന്നെ സ്വന്തമാക്കാം വിവോ എക്സ് 80

തിരുവിതാംകൂർ ദേവസ്വം ബോർഡ്, മാതാ അമൃതാനന്ദമയി മഠം, ചിന്മയ മിഷൻ, വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി, തുടങ്ങിയ സംഘടനകളും ഒട്ടനവധി സാംസ്‌കാരിക സംഘടനകളും രാമായണ പാരായണം കുടുംബങ്ങൾക്കിടയിൽ പ്രചാരത്തിലാക്കാൻ തുടങ്ങി.

ഇന്ത്യക്കാർക്കും മധ്യ-ദക്ഷിണേഷ്യക്കാർക്കും രാമായണം പ്രചോദനത്തിന്റെ ശാശ്വതമായ ഉറവിടമാണ്. നമ്മുടെ ദേശീയ ആശയങ്ങളും ഭരണകൂട സങ്കൽപ്പങ്ങളും ഭരണസംവിധാനങ്ങളും ബന്ധങ്ങളും, സസ്യജന്തുജാലങ്ങളോടുള്ള നമ്മുടെ മനോഭാവവും, അങ്ങനെ എല്ലാത്തിനെയും രാമായണം സ്വാധീനിച്ചിട്ടുണ്ടെന്ന് വേദ പണ്ഡിതനായ ഗോപാലകൃഷ്ണ വൈദിക് പറയുന്നു. എഴുത്തച്ചന്റെ ‘അദ്ധ്യാത്മ രാമായണം’ ആത്മീയ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്‌ക്കൊപ്പം നല്‍കാന്‍ ചീര കട്‌ലറ്റ്

അദ്ധ്യാത്മ രാമായണം കർക്കിടകത്തിന്റെ ആദ്യ ദിവസം മുതൽ ദിവസവും പാരായണം ചെയ്യുന്നതിനാൽ, മാസത്തിന്റെ അവസാന ദിവസത്തോടെ അത് ഘട്ടം ഘട്ടമായി പൂർത്തിയാക്കാൻ കഴിയും. രാമായണം പാരായണം ചെയ്തുകൊണ്ട് ആഗോള സമാധാനത്തിനായി പ്രാർത്ഥിക്കുക എന്നതാണ്, അരാജകത്വത്തിന്റെ ഈ കാലഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ഉദാത്തമായ ഉപനിഷത്ത് സൂക്തത്തിന്റെ പൂർത്തീകരണത്തിനായി, ദൈവാനുഗ്രഹം ഉണ്ടാകണേ എന്ന പ്രാർത്ഥനയാണ് ‘രാമായണ പാരായണം മുന്നോട്ടുവെക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button