Latest NewsNewsIndiaBusiness

ഒടുവിൽ സ്റ്റോക്ക് എക്സ്ചേഞ്ച് അനുമതി ലഭിച്ചു, ഇനി എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകും

2024 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തിലായിരിക്കും ലയനം പൂർത്തീകരിക്കുന്നത്

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അനുമതി ലഭിച്ചതോടെ, എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ലയനത്തിന് ഒരുങ്ങുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവയാണ് ലയനത്തിനുള്ള അനുമതി നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ രണ്ടിനാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ലയനം അംഗീകരിച്ചത്.

2024 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തിലായിരിക്കും ലയനം പൂർത്തീകരിക്കുന്നത്. ഏപ്രിൽ ആദ്യ വാരത്തിൽ എച്ച്ഡിഎഫ്സി ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും ഹോൾഡിംഗ്സ് ലിമിറ്റഡും എച്ച്ഡിഎഫ്സി ബാങ്കിൽ ലയിക്കുന്നതിന് ബോർഡ് അനുമതി നൽകിയിരുന്നു. ഇവ രണ്ടും എച്ച്ഡിഎഫ്സിയുടെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികളാണ്.

Also Read: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

കരാറുകൾ പ്രാബല്യത്തിലാകുന്നതോടെ, എച്ച്ഡിഎഫ്സി ബാങ്കിൽ ഭവന വായ്പ പോർട്ട്ഫോളിയോകളുടെ വലുപ്പം കൂടാൻ സാധ്യതയുണ്ട്. കൂടാതെ, ഉപഭോക്താക്കളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button