ഹൈദരാബാദ്: അടുത്ത 30-40 വർഷം രാജ്യത്ത് ബി.ജെ.പി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ അടുത്ത ഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയ്ക്ക് ഇതുവരെ ഭരണം പിടിക്കാൻ സാധിക്കാത്ത കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും പാർട്ടി അധികാരത്തിൽ വരുമെന്നും അമിത് ഷാ വ്യക്തമാക്കി.
‘മുൻ വർഷങ്ങളിൽ കുടുംബ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവയായിരുന്നു ഇന്ത്യയുടെ ശാപം. ഇത് അവസാനിപ്പിക്കുന്നതിനു വേണ്ടി വികസന രാഷ്ട്രീയത്തിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ജനാധിപത്യം കൊണ്ടുവരാന്‍ ഒരുവിഭാഗം നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും കുടുംബ പാര്‍ട്ടിയായി. നെഹ്റു–ഗാന്ധി കുടുംബത്തിന്‍റെ തോല്‍വി ഭയന്ന് അധ്യക്ഷ തിരഞ്ഞെടുപ്പുപോലും നടത്തുന്നില്ല,’ അമിത് ഷാ പറഞ്ഞു.
ഹോട്ടലില്‍ രാഹുല്‍ഗാന്ധി: വയോധികയെ ചേര്‍ത്ത് നിര്‍ത്തി സ്‌നാക്‌സ് നല്‍കി, വൈറലായി വീഡിയോ
തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബാധിപത്യ അധികാരവാഴ്ച ബി.ജെ.പി അവസാനിപ്പിക്കുമെന്നും ബി.ജെ.പിയുടെ അടുത്ത ഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചരിത്രപരമാണെന്നും, ദേശീയ നിർവ്വാഹക സമിതിയിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കവേ അമിത് ഷാ പറഞ്ഞു.
Post Your Comments