ലക്നൗ: അച്ഛനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വേണ്ടി വാദിക്കാനുണ്ടായിരുന്നത് ഡസൻ കണക്കിന് അഭിഭാഷകരെന്ന് കൊല്ലപ്പെട്ട കമലേഷ് തിവാരിയുടെ മകൻ മൃദുൽ തിവാരി. ഇവരിൽ ഹിന്ദുക്കളും ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2019 ഒക്ടോബർ 18 നാണ് ലക്നൗവിലെ ഖുർഷിദ്ബാഗ് മേഖലയിലുള്ള വീട്ടിൽ വച്ച് കമലേഷ് തിവാരി രണ്ട് അജ്ഞാതരാൽ കൊല്ലപ്പെടുന്നത്. പ്രവാചകനിന്ദ ആരോപിച്ചായിരുന്നു അദ്ദേഹത്തെ ഇസ്ലാമിക മതമൗലികവാദികൾ കൊലപ്പെടുത്തിയത്. ഇപ്പോൾ, കമലേഷിന്റെ ഭാര്യ കിരൺ തിവാരിക്കും ഭീഷണിക്കത്തുകൾ വന്നു തുടങ്ങിയതായി മകൻ പരാതിപ്പെടുന്നു.
ഉറുദുവിലായിരുന്നു കത്ത് എഴുതപ്പെട്ടിരുന്നത്. വധഭീഷണിയെത്തുടർന്ന് വീടിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കിരണിന്റെ സംരക്ഷണത്തിനായി പ്രത്യേകം ഗൺമാനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പിതാവിനെ വധിച്ചവരിൽ പ്രധാനിയായ തൻവീർ ഹാഷ്മിയെന്ന കൊലപാതകത്തിന്റെ സൂത്രധാരനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും മൃദുൽ പറഞ്ഞു.
Post Your Comments