MalappuramLatest NewsKeralaNattuvarthaNews

വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

പൊന്മുണ്ടം ചിലവില്‍ രാജൻ (31) ആണ് അറസ്റ്റിലായത്

തിരൂര്‍: 34 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പൊന്മുണ്ടം ചിലവില്‍ രാജൻ (31) ആണ് അറസ്റ്റിലായത്. യുവാവിനെ തിരൂർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന ഇയാളെ പിടികൂടിയത്. മദ്യം കടത്തി കൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. ഒന്നാം തീയ്യതി മദ്യവില്പന ശാലകളുടെ അവധി ദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായി കൊണ്ടുവന്നതായിരുന്നു ഇത്.

Read Also : അഗ്നിപഥ് പദ്ധതി: കരസേന റാലി, വ്യോമസേന റിക്രൂട്ട്‌മെന്റ് തിയതികള്‍ പ്രഖ്യാപിച്ചു

സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കണ്ണൻ, അരുൺരാജ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത കെ എക്സ്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ അടങ്ങിയ ടീമാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button