KeralaLatest NewsNews

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പെണ്‍കുട്ടിയെ ആകാശപാതയ്ക്ക് സമീപത്തെ കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയാണ് സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചതെന്നാണ് വിവരം. ഇയാളെ സര്‍വകലാശാല ജോലിയില്‍നിന്ന് പുറത്താക്കി. പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.

Read Also: ഇടുക്കി വണ്ടിപ്പെരിയാറിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വിമുക്തഭടനും വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയുമായ പതിനെട്ടാം വീട്ടില്‍ മണികണ്ഠനാണ് (38) അറസ്റ്റിലായത്. ബുധനാഴ്ച സര്‍വകലാശാലാ കാമ്പസില്‍ വില്ലൂന്നിയാലിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് പീഡനം നടന്നത്. വിദ്യാര്‍ത്ഥിനി കൂട്ടുകാരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമൊപ്പം കാട്ടിനുള്ളില്‍ നിര്‍മ്മാണം നിലച്ച ആകാശപാത കാണാനെത്തി. ഇത് മണികണ്ഠന്‍ ഫോണില്‍ പകര്‍ത്തി. കറങ്ങിനടക്കുന്നത് രക്ഷിതാക്കളേയും പ്രിന്‍സിപ്പലിനേയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷിതാക്കളുടെ നമ്പര്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയ പ്രതി വിദ്യാര്‍ത്ഥികളെ പറഞ്ഞുവിട്ടു. ഒരു മണിക്കൂറിനിടയില്‍ മണികണ്ഠന്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടു.

ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ കാടുമൂടിയ സ്ഥലത്തേക്ക് വീണ്ടും വരണമെന്ന് പ്രതി ആവശ്യപ്പെട്ടു. പീന്നീട് ഇവിടെയെത്തിയ പെണ്‍കുട്ടിയെ ആകാശപാതയ്ക്ക് സമീപത്തെ കാടുമൂടിയ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശാരീരിക ബുദ്ധിമുട്ടികള്‍ ആനുഭവപ്പെട്ട കുട്ടി പീഡനത്തിനിരയായ വിവരം അകന്ന ബന്ധുവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകള്‍ക്ക് പുറമേ ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള കേസും പ്രതിക്കെതിരെ ഉള്‍പ്പെടുത്തുമെന്ന് തേഞ്ഞിപ്പാലം പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button