Latest NewsNewsIndia

‘അവര്‍ എന്റെ സാരി വലിച്ചൂരി, പീഡിപ്പിക്കപ്പെട്ടു’: പോലീസ് കസ്റ്റഡിയില്‍ ക്രൂര പീഡനങ്ങൾക്ക് ഇരയായെന്ന് നടി കേതകി ചിതാലെ

ന്യൂഡൽഹി: പോലീസ് കസ്റ്റഡിയിൽ വെച്ച് താൻ ക്രൂരപീഡനത്തിന് ഇരയായതായി മറാത്തി നടി കേതകി ചിതാലെ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീർത്തികരമായ കവിത പോസ്റ്റ് ചെയ്തതിനാണ് പോലീസ് കേതകിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ പോലീസ് തന്നെ മർദ്ദിച്ചുവെന്നും പീഡിപ്പിച്ചുവെന്നും കേതകി ആരോപിച്ചു.

‘എന്റെ വീട്ടിൽ നിന്ന് എന്നെ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയി. ഒരു അറസ്റ്റ് വാറന്റും നോട്ടീസും ഇല്ലാതെ നിയമവിരുദ്ധമായി അവർ എന്നെ ജയിലിൽ അടച്ചു. പക്ഷേ ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഞാൻ പറഞ്ഞത് സത്യമാണ്, അതിനാൽ അതിനെ ധൈര്യപൂർവ്വം നേരിടാൻ എനിക്ക് കഴിയും’, നടി മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ പീഡിപ്പിക്കപ്പെട്ടു, എന്നെ മർദിച്ചു, അവര്‍ എന്റെ സാരി വലിച്ചൂരി, ആരോ എന്റെ വലത് മുലയില്‍ അടിച്ചു. എനിക്ക് ജാമ്യം കിട്ടി ഞാൻ പുറത്തിറങ്ങി. യുദ്ധം ഇപ്പോഴും തുടരുകയാണ്’, കേതകി പറഞ്ഞു.

Also Read:എ.കെ.ജി. സെന്റര്‍ ആക്രമണത്തിൽ കസ്റ്റഡിയിലെടുത്ത ആളെ മറ്റൊരു കേസ് ചുമത്തി അറസ്റ്റ് ചെയ്തു

ശരദ് പവാറിനെതിരായ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ കേതകി ചിതാലെയ്ക്ക് ജൂൺ 22 ന് താനെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത 22 എഫ്‌ഐആറുകളിൽ ഒന്നിൽ മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂവെന്ന് നടി പറയുന്നു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും, തന്റെ പോസ്റ്റിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി.

‘ഞാൻ എന്റെ പോസ്റ്റിലൂടെ ആരെയും അപമാനിച്ചിട്ടില്ല, ആളുകൾ ആണ് അതിനെ അങ്ങനെ വ്യാഖ്യാനിച്ചത്. അങ്ങനെ വ്യാഖ്യാനിച്ചവർ ശരദ് പവാർ അങ്ങനെയാണെന്ന് അംഗീകരിക്കുന്നുണ്ടോ? അദ്ദേഹം അങ്ങനെയല്ലെങ്കിൽ പിന്നെ എന്തിനാണ് എനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്?” അവൾ ചോദിച്ചു.

ശരദ് പവാറിനെതിരായ കേതകിയുടെ പോസ്റ്റ്

2022 മെയ് 14 ന്, NCP തലവൻ ശരദ് പവാറിനെ അപകീർത്തികരമായ രീതിയിൽ വിമർശിക്കുന്ന ഒരു മറാത്തി വാക്യം കേതകി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അന്നേദിവസം തന്നെ നടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ പോസ്റ്റ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പരാതിക്കാരനായ സ്വപ്‌നിൽ നെറ്റ്‌കെ തന്റെ പരാതിയിൽ ആരോപിച്ചു.

സെക്ഷൻ 505 (2) (പൊതു ദ്രോഹം നടത്തുന്ന പ്രസ്താവനകൾ), 500 (അപകീർത്തിപ്പെടുത്തൽ), 501 (അപകീർത്തികരമെന്ന് അറിയപ്പെടുന്ന കാര്യങ്ങൾ അച്ചടിക്കുക), 153 എ (മതം, വംശം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) എന്നിവ പ്രകാരമാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button