KeralaLatest NewsNews

കനത്ത മഴ: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു, ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്കാണ് പനി ബാധിച്ചത്. 2 പേർ പനി ബാധിച്ചു മരിച്ചു. റിപ്പോർട്ട് ചെയ്ത മൂന്നിൽ ഒന്ന് പനിക്കേസുകളും വടക്കൻ ജില്ലകളിലാണെന്നാണ് വിവരം.

കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്. കോവിഡിനു പുറമെയാണ് ഇതും.

ഇന്നലെ സംസ്ഥാനത്ത് 12 ചിക്കൻപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളത്ത് ഇന്നലെ 19 പേർക്ക് ഡെങ്കിപ്പനിയും വയനാട്ടിൽ 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ഈ ജില്ലകളിൽ മുന്നറിയിപ്പുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button