Latest NewsIndiaNews

കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉദയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാവത്ത്-ഇ-ഇസ്ലാമി എന്ന സംഘടനയുമായി കൊലപാതകികളില്‍ ഒരാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Read Also:ഉമേഷിന്റെ കൊലപാതകം മറച്ചുവെച്ചു, പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് അമരാവതി എംപി

കനയ്യലാലിനെ കഴുത്തറുത്ത് കൊന്നവരില്‍ ഒരാളായ ഘൗസ് മുഹമ്മദിനെ 2014ല്‍ ദാവത്ത്-ഇ-ഇസ്ലാമിയുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പാകിസ്ഥാനിലേയ്ക്ക് വിളിച്ചുവരുത്തിയിരുന്നു. പ്രതികള്‍ ഇരുവരും പതിവായി വിദേശയാത്ര നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഖുറാനെക്കുറിച്ചും സുന്നത്തിനെക്കുറിച്ചും കാര്യങ്ങള്‍ പ്രചരിപ്പിക്കുക, ശരിഅത്തിന് വേണ്ടി ആഗോളതലത്തില്‍ വാദിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് ദാവത്ത്-ഇ-ഇസ്ലാമി. പാകിസ്ഥാനില്‍ ആയിരക്കണക്കിന് അനുയായികളാണ് സംഘടനയ്ക്കുള്ളത്.

സംഘടനയുടെ ആവശ്യപ്രകാരം ഘൗസ് മുഹമ്മദ് 40 ദിവസത്തോളം കറാച്ചിയില്‍ താമസിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. 2013-ലും 2019-ലും ഘൗസ് മുഹമ്മദ് സൗദി അറേബ്യയും സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button