Latest NewsIndia

‘ചൈന ചന്ദ്രനിൽ വരെ കയ്യേറ്റം തുടങ്ങി’: നാസ അധികൃതർ

വാഷിങ്ടൺ: ഭൂമിയിലുള്ള രാജ്യങ്ങളിലെ അതിരു മാന്തൽ പോരാഞ്ഞ് ചൈന ചന്ദ്രനിലും കയ്യേറ്റം തുടങ്ങിയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൈന തങ്ങളുടെ കുൽസിത പ്രവർത്തികൾ ബഹിരാകാശത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് എന്നാണ് നാസ പറയുന്നത്.

സ്പേസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ചൈന ചന്ദ്രൻ കൈയടക്കാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചത് നാസയുടെ അഡ്മിനിസ്ട്രേറ്ററായി ബിൽ നെൽസനാണ്. ഏകദേശം 2035-ഓടു കൂടി ചൈന ചന്ദ്രനിൽ സ്വന്തമായി മൂൺ സ്റ്റേഷൻ സ്ഥാപിക്കുമെന്നും കണക്കുകൂട്ടുന്ന ബിൽ, മറ്റു രാജ്യങ്ങളുടെ പോലെയല്ല, ചൈനയുടേത് മിലിട്ടറി സ്‌പേസ് പ്രോഗ്രാമാണെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

മറ്റു പഠനങ്ങൾക്കു സമാന്തരമായി, അന്യ രാജ്യങ്ങളുടെ സ്പേസ് സ്റ്റേഷനുകളും ഉപഗ്രഹങ്ങളും എങ്ങനെ നശിപ്പിക്കാമെന്നും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഞങ്ങളുടെ ബഹിരാകാശ പദ്ധതികൾ സമാധാനത്തിലധിഷ്ഠിതമാണ് എന്നാണ് ചൈന ആവർത്തിച്ചു പറയുന്നത്. അത് മുഖവിലയ്‌ക്ക് എടുക്കാത്ത ചുരുക്കം ചില ശാസ്ത്രജ്ഞരിൽ ഒരാളാണ് ബിൽ നെൽസൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button