ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കിൽ ടിവി കാണാനും ഫോൺ വിളിക്കാനുള്ള സൗകര്യമാണ് ബിഎസ്എൻഎൽ ഒരുക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ സേവനമായ ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷനിലൂടെയാണ് (ഐപിടിവി) സംവിധാനം ലഭ്യമാകുക. ബിഎസ്എൻഎൽ ഫൈബർ ഇന്റർനെറ്റ് കണക്ഷനോടൊപ്പം അധിക സേവനമായാണ് ഐപിടിവി ലഭ്യമാക്കുന്നത്.
സെറ്റ് ടോപ്പ് ബോക്സ് ഇല്ലാതെ ടെലിവിഷൻ കാണാമെന്നതാണ് പ്രധാന പ്രത്യേകത. ആൻഡ്രോയ്ഡ് ടിവിയിൽ നേരിട്ടും മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയ്ഡ് സ്റ്റിക്ക്, ആൻഡ്രോയിഡ് ബോക്സ്, ആമസോൺ ഫയർ സ്റ്റിക്ക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഐപിടിവി സേവനം ഉറപ്പുവരുത്താം. ഭൂമിക, സിനിസോഫ്റ്റ് എന്നീ സാങ്കേതിക വിദ്യയുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
Also Read: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: അച്ചടക്ക നടപടിയുമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി
153 രൂപ മുതലാണ് പാക്കേജുകൾ ആരംഭിക്കുന്നത്. 153 രൂപയ്ക്ക് 161 ചാനലുകൾ ലഭിക്കും. 270 രൂപയുടെ പാക്കേജിൽ ലഭിക്കുന്നത് 201 ചാനലുകളാണ്. കൂടാതെ, 223 ചാനലുകളാണ് 400 രൂപയുടെ എച്ച്ഡി പാക്കേജിൽ ലഭിക്കുന്നത്.
Post Your Comments