Latest NewsIndia

മതസ്വാതന്ത്ര്യം: യുഎസ് പാനലിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ

ഡൽഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കൻ പാനലിലെ റിപ്പോർട്ട് തള്ളി ഇന്ത്യ. ശനിയാഴ്ചയാണ് യുഎസ് പാനൽ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.

റിപ്പോർട്ട് തികച്ചും പാർശ്വവൽക്കരിക്കപ്പെട്ടതും കൃത്യമല്ലാത്തതുമാണെന്നാണ് ജൂൺ മാസത്തിൽ പുറത്തിറങ്ങിയ റിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യ അഭിപ്രായപ്പെട്ടത്. യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അഥവാ, യു.എസ്.സി.ഐ.ആർ.എഫ് ആണ് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളെ, ‘പ്രത്യേക ശ്രദ്ധ ആവശ്യമുള്ള രാഷ്ട്രങ്ങൾ’ ആയി മുദ്രകുത്താനാണ് റിപ്പോർട്ട് അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്.

അതേസമയം, ഇന്ത്യയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിൽ റിപ്പോർട്ട് തയ്യാറാക്കിയവർ പരാജയപ്പെട്ടുവെന്നും, രാജ്യത്തിന്റെ ഭരണഘടനയുടെ ചട്ടക്കൂടിനെയും വൈവിധ്യത്തെയും തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ എന്താണെന്ന് പഠന സമിതിക്ക് മനസ്സിലായിട്ടില്ല എന്നും ഔദ്യോഗിക വക്താവായ അരിന്ദം ബാഗ്ചി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button