KeralaLatest NewsNewsBusiness

മിൽമയുമായി കൈകോർത്ത് എസ്ബിഐ, ക്ഷീര കർഷകർക്ക് പ്രതീക്ഷയുടെ നാളുകൾ

തിരുവനന്തപുരത്തെ ലോക്കൽ ഹെഡ് ഓഫീസിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്

തിരുവനന്തപുരം: ക്ഷീര കർഷകർക്ക് മൂലധനം ഉറപ്പുവരുത്താൻ ഒരുങ്ങി എസ്ബിഐയും മിൽമയും. പാൽ ഉൽപ്പാദന മേഖലയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. കർഷകർക്ക് പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കാനായി മിൽമയും എസ്ബിഐയും ധാരണയിൽ എത്തി.

കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി- എഎച്ച് ആന്റ് എഫ്) മുഖേനയാണ് ക്ഷീര കർഷകർക്ക് പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുന്നത്. ക്ഷീര സംബന്ധമായ ബിസിനസുകൾ വിപുലീകരിക്കാനും, പുതിയ സംരംഭങ്ങൾ ആരംഭിക്കാനുമാണ് പ്രധാനമായും വായ്പ ലഭ്യമാക്കുന്നത്.

Also Read: ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളുമായി യൂട്യൂബർ ഷാസിയ നുസാർ

തിരുവനന്തപുരത്തെ ലോക്കൽ ഹെഡ് ഓഫീസിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ എസ്ബിഐ സിജിഎം വെങ്കിട്ടരമണ ബായിറെഡ്ഡി, മിൽമ മാനേജിംഗ് ഡയറക്ടർ പാർട്ടീൽ സുയോഗ് സുഭാഷ്റാവു എന്നിവർ ഒപ്പുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button