കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഇന്ന് എന്‍.ഐ.എ കോടതിയിൽ പരിഗണിക്കും. തന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരികെ നല്‍കണമെന്നാശ്യപ്പെട്ടാണ് സ്വപ്‌ന സുരേഷ് ഹര്‍ജി നൽകിയത്. ഇന്ന് രാവിലെയാണ് എന്‍.ഐ.എ വിചാരണക്കോടതി സ്വപ്‌നയുടെ ഹര്‍ജി പരിഗണിക്കുക. എന്നാൽ, ഇതേ ആവശ്യം ഉന്നയിച്ച് സ്വപ്‌ന മുന്‍പ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ടായിരുന്നു.
Read Also: പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാംഗ്ലൂരില്‍ നിന്ന് സ്വപ്നയെ പിടികൂടുന്ന ഘട്ടത്തിലാണ് സ്വപ്‌നയുടെ പക്കലുണ്ടായിരുന്ന 112 പവന്‍ സ്വര്‍ണ്ണവും 65 ലക്ഷം രൂപയും ഡോളറും എന്‍.ഐ.എ സംഘം പിടിച്ചെടുത്തത്. ‘ഇത്രകാലം കഴിഞ്ഞിട്ടും തന്റെ സ്വര്‍ണ്ണവും പണവും എന്‍.ഐ.എ തിരികെ നല്‍കിയിട്ടില്ല. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്‍കണം. 625 പവന്‍ സ്വര്‍ണ്ണം വിവാഹാവശ്യത്തിനായി വാങ്ങിയിരുന്നതാണ്. ഇതില്‍ നിന്നുള്ള 112 പവനാണ് പിടിച്ചെടുത്തത്’- സ്വപ്‌ന ഹർജിയിൽ വ്യക്തമാക്കി.
Post Your Comments