കൂത്തുപറമ്പ്: സ്വകാര്യ ബസ് വൈദ്യുത തൂണിലും ബൈക്കിലും ഇടിച്ച് നാലു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനും ബസിലെ മൂന്നു യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.30 ഓടെ കൂത്തുപറമ്പ്-കണ്ണൂർ റോഡിൽ മമ്പറം യുപി സ്കൂളിന് മുന്നിലായിരുന്നു അപകടം. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന അശ്വതി ബസ് എതിർദിശയിൽ വന്ന ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലും റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.
Read Also : പാർട്ടിവിരുദ്ധ പ്രവർത്തനം: ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ
പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്, കൂത്തുപറമ്പ്-കണ്ണൂർ റോഡിൽ എറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന്, റോഡിലേക്ക് വീണ വൈദ്യുത ലൈൻ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും പിണറായി പൊലീസും ചേർന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Post Your Comments