ThiruvananthapuramLatest NewsKeralaNews

ഫാരിസ് അബൂക്കർ പിണറായിയുടെ ബിനാമി: പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്ന് പി.സി. ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരിസ് അബൂബക്കറാണെന്നും ഫാരിസ് അബൂക്കർ പിണറായിയുടെ ബിനാമിയാണെന്നും പി.സി ജോർജ് ആരോപിച്ചു. ഫാരിസ് ഇപ്പോൾ അമേരിക്കയിലാണുള്ളതെന്നും  പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി.സി. ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി വിജയന്റെയും ഫാരിസ് അബൂബക്കറിന്റെയും സാമ്പത്തിക ബന്ധം കേന്ദ്ര സര്‍ക്കാരും, എന്റഫോഴ്‌സമെന്റ് ഡയറക്ടേറ്റും അന്വേഷിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ

തനിക്കെതിരെയുള്ള കേസിന്റെ പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറുമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പിനിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കണമെന്നും സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button