Latest NewsNewsIndia

ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ

നുപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്നവരെ ഐഎസ് മാതൃകയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തണമെന്ന് സംഘത്തിന് പ്രത്യേകം നിര്‍ദ്ദേശം ലഭിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്. കനയ്യയെ കൊലപ്പെടുത്താന്‍ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം കൂടി തയ്യാറെടുത്തിരുന്നതായാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. റിയാസിന്റെയും ഗൗസിന്റെയും കൊലപാതക ശ്രമം പരാജയപ്പെട്ടാല്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി കൃത്യം നടത്താന്‍ മറ്റൊരു സംഘം സജ്ജമായിരുന്നുവെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.

Read Also:കേരളത്തില്‍ നിന്ന് ഒമാനിലേയ്ക്കും മനുഷ്യക്കടത്ത് സജീവമാണെന്ന പരാതിയുമായി യുവതി

ഏത് വിധേനെയും നുപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്നവരെ ഇല്ലായ്മ ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. നുപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്നവരെയെല്ലാം കൊലപ്പെടുത്തണമെന്ന് ഗൂഢാലോചന നടത്തിയതായി പ്രതികള്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എഎന്‍ഐയുടെ നിഗമനം.

നുപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ കമന്റിട്ടവരെ അടക്കം സംഘം ലക്ഷ്യമിട്ടിരുന്നു. ഇവരുടെ വിധി കനയ്യലാലിന്റേത് തന്നെയാണെന്ന് ഉറപ്പിച്ചാണ് ആസൂത്രണം നടത്തിയിരുന്നത്. കൊലപാതകത്തിനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കിയവര്‍ തന്നെയാണ് കൊലയാളികള്‍ക്ക് പരിശീലനവും നല്‍കിയിരുന്നതെന്നും മൊഴിയിലുണ്ട്.

നുപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്നവരെ വെടിവെച്ച് കൊല്ലരുതെന്നും ഐഎസ് മാതൃകയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തണമെന്നും കൊലപാതക സംഘത്തിന് പ്രത്യേകം നിര്‍ദ്ദേശം ലഭിച്ചിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച് മറ്റുള്ളവരില്‍ ഭീതി പടര്‍ത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യം. കനയ്യയെ കൊലപ്പെടുത്തിയതിന് സമാനമായി പ്രതികള്‍ ഉദയ്പൂരിലെ ഒരു വ്യാപാരിയായ നിഥിന്‍ ജെയിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി വിവരങ്ങളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button