പനമരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് തലപ്പയിൽ അനിൽകുമാറിന്റെ ഭാര്യ ഷൈനിയാണ്(50) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച കുന്നമംഗലം മുട്ടാഞ്ചേരിക്കു സമീപം അപകടത്തിലാണ് പരിക്കേറ്റത്. യാത്രയ്ക്കിടെ ബൈക്കിൽ നിന്നു വീഴുകയായിരുന്നു.
Read Also : ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മുട്ടാഞ്ചേരി പരേതനായ രാഘവൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ദർശന, ശ്രീകാന്ത്. മരുമകൻ: പ്രിയേഷ് മേപ്പാടി. സഹോദരങ്ങൾ: പരേതയായ വിജയലക്ഷ്മി, ഇന്ദിര, പ്രകാശിനി, ഷാജി.
Post Your Comments