അപ്രതീക്ഷിതമായി എച്ച്ഡിഎഫ്സി ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയത് ലക്ഷങ്ങൾ. ഉപഭോക്താക്കൾ പണം തിരിച്ചു നൽകാൻ വിസമ്മതിച്ചതോടെ, വെട്ടിലായി എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഏതാണ്ട് 4468 പേരിൽ നിന്ന് കോടികളാണ് ബാങ്കിന് ലഭിക്കാനുളളത്.
അബദ്ധത്തിൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതാണെങ്കിലും പണം ചോദിച്ചപ്പോൾ തിരികെ നൽകില്ലെന്ന നിലപാടിലാണ് പലരും. ഇതോടെ, തുക വീണ്ടെടുക്കാൻ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബാങ്ക്.
Also Read: ‘ഗ്രാവിറ്റി ഇസഡ്’ : 50 മണിക്കൂർ ബാറ്ററി ലൈഫുള്ള ടി.ഡബ്ല്യൂ.എസ് ബഡ്സ് അവതരിപ്പിച്ച് ഡിഫൈ
മെയ് മാസത്തിൽ ചെന്നൈയിലെ ത്യാഗരാജ ഉസ്മാൻ റോഡിലെ ബ്രാഞ്ചിലാണ് സംഭവം നടന്നത്. എച്ച്ഡിഎഫ്സി ബാങ്ക് മരവിപ്പിച്ച നൂറോളം താൽക്കാലിക അക്കൗണ്ടിലേക്കാണ് 13 കോടി രൂപ അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്തത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഉപഭോക്താക്കൾ തുക തിരിച്ചു നൽകാത്തതാണ് എച്ച്ഡിഎഫ്സി ബാങ്കിന് തിരിച്ചടിയായത്.
Post Your Comments