തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ജാമ്യം കിട്ടിയതിനെത്തുടർന്ന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി പോലീസ് പ്രവർത്തിച്ചാൽ ഏത് കേസിലും ഇത്തരം വിപരീത ഫലമാണ് ഉണ്ടാകുകയെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ പി.സി. ജോർജ് കുറച്ചുകാലം കൂടി ജയിലിലായേനെയെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സ്ത്രീകളെ സംരക്ഷിക്കാനായി പ്രത്യേകം നിർമ്മിച്ച നിയമങ്ങളും, നാളിതുവരെയുള്ള ജഡ്ജിമാർ എഴുതി ശക്തിപ്പെടുത്തിയ വ്യാഖ്യാനങ്ങളുമെല്ലാം ദുർബ്ബലമാകുന്നത് ഇത്തരം ദുരുപയോഗം കൊണ്ടാണ്. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി പോലീസ് പ്രവർത്തിച്ചാൽ ഏത് കേസിലും ഇത്തരം വിപരീത ഫലമാണ് ഉണ്ടാകുക.
പത്തു പൈസയുടെ ക്രെഡിബിലിറ്റി ഇല്ലാത്ത ഒരുവളുടെ സഹായമില്ലാതെ തന്നെ, സാമൂഹിക മാലിന്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും. ജാമ്യവ്യവസ്ഥ ലംഘിച്ച കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ അയാൾ കുറച്ചുകാലം കൂടി ജയിലിലായേനെ. ഇതിപ്പോ വെറുതേ, കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി..
Post Your Comments