Latest NewsNewsInternational

ക്യൂആർ കോഡിൽ മതനിന്ദ: പാകിസ്ഥാനിൽ സാംസങ് മൊബൈലിന്റെ കമ്പനികൾക്ക് നേരെ ആക്രമണം

കറാച്ചി: ക്യൂആർ കോഡിൽ മതനിന്ദയെന്നാരോപിച്ച് പാകിസ്ഥാനിൽ സാംസങ് മൊബൈലിന്റെ കമ്പനികൾക്ക് നേരെ ആക്രമണം. തീവ്രവാദി ബറേൽവി സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) യുടെ ഡസൻ കണക്കിന് ഇസ്ലാമിസ്റ്റുകൾ ആണ് കമ്പനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. കമ്പനിക്കെതിരെ ഉയർന്ന മതനിന്ദ സംബന്ധിച്ച കിംവദന്തികൾക്ക് ശേഷമാണ് കമ്പനികളുടെ പരസ്യബോർഡുകൾ അടക്കം അക്രമികൾ നശിപ്പിച്ചത്.

ഇസ്‌ലാമിനെതിരെ ‘നിന്ദ’ നടത്തിയെന്ന് പ്രചാരണം ഉയർന്നതോടെ പ്രതിഷേധക്കാർ നഗരത്തിലെ മൊബൈൽ മാർക്കറ്റിലെ സാംസങ്ങിന്റെ പരസ്യബോർഡുകൾ വലിച്ചുകീറുകയും കടകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. നഗരത്തിലുടനീളമുള്ള നിരവധി സ്ഥലങ്ങളിലെ പരസ്യബോർഡുകൾ രോഷാകുലരായ ടി‌.എൽ‌.പി അംഗങ്ങൾ നശിപ്പിച്ചു. സാംസങ് തങ്ങളുടെ ഉപകരണങ്ങളിൽ മതനിന്ദാപരമായ ഒരു ക്യൂആർ കോഡ് അവതരിപ്പിച്ചുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് പ്രതിഷേധക്കാർ കറാച്ചിയിലെ തെരുവിലിറങ്ങി കമ്പനിയുടെ പരസ്യബോർഡുകൾ ആക്രമിക്കാൻ തുടങ്ങി.

തന്റെ വൈഫൈ നെറ്റ്‌വർക്കിന് ‘നിന്ദ’ എന്ന പേര് നൽകിയ സാംസങ് മൊബൈലിലെ ഒരു ജീവനക്കാരനാണ് വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചതെന്നാണ് റിപ്പോർട്ട്. ‘നിന്ദ’ എന്നത് എന്തിനെയാണ് ലക്ഷ്യം വെച്ചതെന്ന് സംബന്ധിച്ച് ആർക്കും ഉറപ്പുണ്ടായിരുന്നില്ല. ‘നിന്ദ’ എന്ന് കേട്ടതും ‘മതനിന്ദ’ എന്നുകരുതി ഇവർ സാംസങ് മൊബൈലിനെതിരെ തങ്ങളുടെ രോഷം തീർക്കുകയായിരുന്നു എന്നാണ് മറ്റൊരു റിപ്പോർട്ട്.

ക്യൂആർ കോഡുകളിലൂടെയുള്ള ദൈവദൂഷണം പാക്കിസ്ഥാനിൽ പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ഡിസംബർ 31 ന് സെവൻ അപ് ബോട്ടിലുകളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ പേരുള്ള ക്യൂആർകോഡ് അച്ചടിച്ചതിന് അമേരിക്കൻ ഭീമനായ പെപ്സിയെ പാകിസ്ഥാനികൾ ഭീഷണിപ്പെടുത്തിയിരുന്നു. ശീതളപാനീയ കുപ്പിയിലെ ക്യൂആർ കോഡ് കമ്പനി നീക്കം ചെയ്‌തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പെപ്‌സി കമ്പനിയുടെ ട്രക്ക് ഡ്രൈവറെ പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button