Latest NewsKeralaIndiaNews

സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യും

കോട്ടയം: സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ മുൻ എം.എൽ.എ പി.സി ജോർജിനെ അറസ്റ്റ് ചെയ്യും. മ്യൂസിയം പോലീസ് ആണ് പി.സി ജോർജിനെതിരെ കേസെടുത്തത്. പീഡന പരാതിയിൽ പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തിരുന്നു. സോളാർ കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പിണറായി തന്നെ വേട്ടയാടുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എത്തിയപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:‘ഒറ്റയ്ക്ക് ബാത്‌റൂമില്‍ പോകരുത്, രണ്ടുപേരുടെ കൂടെ ഒരുമിച്ചേ നടക്കാവൂ’: ദിൽഷയ്ക്ക് ഉപദേശം നൽകി റോബിൻ

‘ജലീൽ കൊടുത്ത പരാതിയിൽ താൻ രണ്ടാം പ്രതിയാണ്. മുഖ്യമന്ത്രിയെ താഴെ ചാടിക്കാൻ താനും സ്വപ്‌നയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ഇതിൽ ചിരിവരുന്നു. തനിക്കെതിരെയെടുക്കുന്ന എത്രാമത്തെ കേസാണ്. രാജ്യത്തെ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിച്ചുവെന്നാണ് ഒരു കേസ്. എറണാകുളത്തും രജിസ്റ്റർ ചെയ്ത കേസ് ഇതുപോലെ തന്നെ. കോടതിയിൽ താനൊരു നഷ്ടപരിഹാരത്തിന് കേസ് കൊടുത്താൽ ആര് ഇത് തരും?. ഇതെല്ലാം താൻ ക്ഷമിക്കുന്നതാണ്. എന്തെന്നുവച്ചാൽ പൊതുപ്രവർത്തകൻ ആണ്. ഏഴ് പ്രാവശ്യം എംഎൽഎ ആയ ആളാണ് താൻ. ആ തന്നോട് ആണ് മുഖ്യമന്ത്രി ഈ വൃത്തികേട് കാണിക്കുന്നത്’, പി.സി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button