ബിഗ് ബോസ് സീസൺ 4 അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞ ദിവസം മുൻമത്സരാർത്ഥികളെ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് കടത്തി വിട്ടിരുന്നു. ഇതിൽ ഡോ. റോബിൻ ബ്ലസ്ലിക്കെതിരെയായിരുന്നു ദിൽഷയോട് പറഞ്ഞത്. ബ്ലസ്ലി മോശക്കാരനാണെന്നും ദില്‍ഷയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് റോബിൻ പറഞ്ഞത്. ഒറ്റയ്ക്ക് ബാത്റൂമില്‍ പോകരുത്, രണ്ടുപേരുടെ കൂടെ ഒരുമിച്ചേ നടക്കാവൂ എന്നൊക്കെയായിരുന്നു റോബിൻ ദിൽഷയ്ക്ക് കൊടുത്ത ഉപദേശം.
ബിഗ് ബോസിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ എന്‍ട്രി നേരത്തെ കിട്ടിയ ജനപിന്തുണ വരെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് അതുവരെ ഉണ്ടായിരുന്ന നല്ല അഭിപ്രായങ്ങളൊക്കെ റോബിന് തിരുത്തി കുറിച്ചിരിക്കുകയാണ്. ചീപ്പ് കെയര്‍ ഡ്രാമ എന്തിനാണ് റോബിന് ചെയുന്നത്? എന്നാണ് ആരാധകർ ചോദിക്കുന്നത്. ബൗണ്ടറി ക്രോസ് ചെയ്തുവെന്ന് ജാസ്മിൻ പറഞ്ഞപ്പോൾ, ബ്ലസ്ലി ദിൽഷയോട് ചെന്ന് മാപ്പ് പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് ദില്‍ഷയുടെ കാല് പിടിക്കുമ്പോൾ, ദിൽഷ പറയുന്നത് ‘നീ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല’ എന്നാണ്.
പിന്നെ എന്തിനാണ് ഈ റോബിന് ഇങ്ങനൊരു നാടകം കാണിച്ച് ബ്ലസ്ലിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. എളുപ്പത്തില്‍ ദില്‍ഷയെ വിന്നര്‍ ആക്കാനുള്ള അടവ് ആണോ ഇതെന്ന സംശയമാണ് ബ്ലസ്ലി ഫാൻസ് ഉയർത്തുന്നത്. ഏതായാലും വിജയിയെ പ്രഖ്യാപിക്കാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.
Post Your Comments