![](/wp-content/uploads/2021/05/erdogan.jpg)
അങ്കാറ: ഫിൻലാൻഡും സ്വീഡനും നാറ്റോ യിൽ അംഗത്വം എടുക്കുന്നത് തടയാൻ തുർക്കിക്ക് ഇപ്പോഴും സാധ്യമാണെന്ന് തുർക്കി പ്രസിഡന്റ് റസെപ് തയിപ്പ് എർദോഗാൻ. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും അംഗത്വം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെൻ ഇരുരാജ്യങ്ങളെക്കൊണ്ടും 10 ആർട്ടിക്കിൾ എഗ്രിമെന്റിൽ ഒപ്പുവെക്കാൻ സാധിച്ചത് തുർക്കിയുടെ വിജയമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥകളിൽ നിന്നും പിന്നോട്ട് പോയാൽ പിന്തുണ പിൻവലിക്കാൻ തുർക്കി മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി അംഗങ്ങളാണെന്ന് സംശയിക്കുന്ന 73 പേരെ കയറ്റി അയയ്ക്കാൻ സ്വീഡൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്വീഡൻ അങ്ങനെ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. എന്നാൽ, നാറ്റോ അംഗത്വത്തിനുള്ള പിന്തുണ പിൻവലിക്കാനും ഡീൽ ക്യാൻസൽ ചെയ്യാനും തുർക്കിക്ക് ഇപ്പോഴും വ്യവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments