മുംബൈ: ഹിന്ദുധർമ്മത്തെ സംരക്ഷിക്കാനായി പ്രതിരോധിക്കേണ്ട സമയമായെന്ന് അഭിനേത്രി പ്രണിത സുഭാഷ്. ഉദയ്പൂരിൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ഒരാളെ മതമൗലികവാദികൾ വകവരുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുകയായിരുന്നു അവർ.
‘ഈ കൊലപാതകം നടന്നത് കശ്മീരിനെപ്പോലെ ഹിന്ദുക്കൾ ന്യൂനപക്ഷമായുള്ള സംസ്ഥാനത്ത് എങ്ങാനുമായിരുന്നെങ്കിൽ, ഭീകരവാദികൾ അഴിഞ്ഞാടുന്ന സംസ്ഥാനത്ത് വല്ലതുമായിരുന്നെങ്കിൽ പിന്നെയും പോട്ടെന്നു വയ്ക്കാമായിരുന്നു. എന്നാൽ, രാജസ്ഥാൻ പോലൊരു സംസ്ഥാനത്ത് ഇത് സംഭവിച്ചത് യഥാർത്ഥമായും വിശദീകരണം ആവശ്യപ്പെടുന്നു’ പ്രണിത സുഭാഷ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനാണ് ഉദയ്പൂരിൽ തയ്യൽക്കാരനായ മനുഷ്യനെ പട്ടാപ്പകൽ ജിഹാദികൾ കടയിൽ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിന്റെ നിരവധി വീഡിയോകൾ ചിത്രീകരിച്ച ശേഷം, അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും അക്രമികൾ മടിച്ചില്ല. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments