ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നോ പാക് അധീന കശ്മീരില്‍ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ഭീകര സംഘം ബടാപോറയെയും സോനാമാര്‍ഗിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read Also:പേവിഷബാധയേറ്റ് വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് മരണം
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ജമ്മു കശ്മീര്‍ പോലീസിനെ ഉള്‍പ്പെടെ ലക്ഷ്യംവെച്ച് ആക്രമണം നടത്താന്‍ ലഷ്‌കര്‍, ജെയ്ഷെ ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.
അതേസമയം, വിശ്വപ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥാടന യാത്ര ജൂണ്‍ 30ന് ആരംഭിച്ചു. കനത്ത സുരക്ഷയുടെ തണലില്‍ 2750 തീര്‍ത്ഥാടകരെയാണ് അധികൃതര്‍ ആദ്യ ഘട്ട സംഘമായി നിശ്ചയിച്ചത്. സിആര്‍പിഎഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ജവാന്മാര്‍ എന്നിവരുടെ അകമ്പടിയോടെ ഇവര്‍ തീര്‍ത്ഥാടനം ആരംഭിച്ചു.
Post Your Comments