KeralaLatest NewsNews

പേവിഷബാധയേറ്റ് വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് മരണം

വളര്‍ത്തുനായ്ക്കളില്‍ നിന്ന് കടിയേറ്റ് പേവിഷബാധ വര്‍ദ്ധിക്കുന്നു, വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് മരണം

തൃശൂര്‍ : പേവിഷബാധയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ പെരിഞ്ഞനത്ത് ഗൃഹനാഥനുമാണ് മരിച്ചത്.

Read Also: വാഹനത്തിൽ പോലീസ് എമർജൻസി ലൈറ്റ് ഉപയോഗിച്ചു: രണ്ടു പേർ അറസ്റ്റിൽ

പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്‍-സിന്ധു ദമ്പതികളുടെ മകളായ ശ്രീലക്ഷ്മി(19)യെ മെയ് 30നു രാവിലെ കോളേജിലേക്കു പോകുന്നതിനിടെയാണ്, അയല്‍വീട്ടിലെ നായ കടിച്ചത്. കൈയില്‍ ആഴത്തിലുള്ള മുറിവേറ്റു.

തുടര്‍ന്ന് ജില്ലാ ആശുപത്രി, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് വാക്‌സിനുകളും എടുത്തു. പേവിഷബാധയുടെ യാതൊരു ലക്ഷണവും ഇല്ലാതിരുന്ന ശ്രീലക്ഷ്മി തുടര്‍ച്ചയായി കോളേജില്‍ പോകുകയും ചെയ്തു.

27നാണു പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്ന് അവസാനത്തെ ഡോസ് കുത്തിവയ്പ് എടുത്തത്. 28ന് സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ചെറിയതോതില്‍ പനിയും അസ്വസ്ഥതകളും തുടങ്ങി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്

അതേസമയം, നായ ഉടമയെ കടിച്ചിരുന്നെങ്കിലും ഇയാള്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.

തൃശൂര്‍ പെരിഞ്ഞനത്ത് കോവിലകം സ്വദേശി പുതുക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ (60) ആണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് വളര്‍ത്തു നായയുടെ കടിയേറ്റത്. പിന്നീട് നായ ചത്തു.

ഏതാനും ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button