ThiruvananthapuramKeralaLatest NewsNews

എ.കെ.ജി സെന്‍ററിലെ ബോംബാക്രമണം: സമാധാനപരമായി പ്രതിഷേധിക്കുമെന്ന് കോടിയേരി

 

 

തിരുവവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള  തന്ത്രങ്ങളാണ് സംസ്ഥാനത്ത്  നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടി ഓഫീസുകളെ ആക്രമിക്കുക, പാർട്ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ ആക്രമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലതുപക്ഷ ശക്തികൾ  നടത്തുന്നുണ്ട്. ഇതിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർക്കാകണമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button