രാജ്യത്ത് കല്യാൺ ജ്വല്ലേഴ്സിന്‍റെ മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ കോലാപ്പൂർ, സംഭാജിനഗർ എന്നിവിടങ്ങളിലാണ് രണ്ട് ഷോറൂം തുറന്നത്. കൂടാതെ, മൂന്നാമത്തെ ഷോറൂം ന്യൂഡൽഹിയിലെ കമലനഗറിലും പ്രവർത്തനമാരംഭിച്ചു.
ആഗോള തലത്തിൽ കല്യാൺ ജ്വല്ലേഴ്സിന്‍റെ ആകെ സ്റ്റോറുകളുടെ എണ്ണം 158 ആണ്. 21 ഓളം സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ജനപ്രീതി നേടാനും കല്യാൺ ജ്വല്ലേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ‘കഴിഞ്ഞ വർഷങ്ങളിൽ കല്യാൺ ജ്വല്ലേഴ്സ് വിവിധ നിക്ഷേപങ്ങളും വികസന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ മികച്ച സാന്നിധ്യമാണ് കല്യാൺ ജ്വല്ലേഴ്സ് ഉറപ്പുവരുത്തിയത്’, കല്യാൺ ജ്വല്ലേഴ്സിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ പറഞ്ഞു.
Also Read: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ ഇൻകുബേഷൻ സെന്റർ ആരംഭിക്കും, ധാരണാപത്രം ഉടൻ
പുതുതായി പ്രവർത്തനമാരംഭിച്ച ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത് ടി.എസ് കല്യാണരാമനാണ്. ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ പങ്കെടുത്തു.
Post Your Comments