Latest NewsKeralaCinemaMollywoodNewsEntertainment

‘ഞാൻ ഫേസ്‌ബുക്കിൽ ഇല്ല, എഫ്.എഫ്.സി എന്താണെന്ന് അറിയില്ല’: കൂട്ടൂസ് വിളിയെ കുറിച്ച് പ്രിയ വാര്യർ

ഒമർ ലുലുവിന്റെ അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഒരു ഗാനത്തിലൂടെ അന്താരാഷ്‌ട്ര ലെവലിൽ വൈറലായ നടിയാണ് പ്രിയ. സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ‘കൊള്ള’ എന്ന ചിത്രത്തിൽ രജീഷ വിജയനൊപ്പം പ്രിയ വാര്യരും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പ്രിയയ്ക്ക് ആരാധകർ ഇട്ട് നൽകിയ ഒരു പേരാണ് കുട്ടൂസ്. ഈ വിളി തനിക്ക് ആദ്യമൊന്നും ഇഷ്ടമായിരുന്നില്ലെന്ന് പ്രിയ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

‘കുട്ടൂസ് എന്ന വിളി ആദ്യം ഇഷ്ടമായിരുന്നില്ല. ഫേസ്ബുക്കിലാണ് ഈ പേര് വന്നത്. ഞാൻ അന്ന് ഫേസ്‌ബുക്കിൽ അധികം ആക്റ്റീവ് അല്ല. എഫ്.എഫ്.സി എന്നൊരു ഗ്രൂപ്പിൽ എങ്ങാണ്ട് ആണ് ഈ പേര് ഉണ്ടായത്. എനിക്ക് അതെന്താണെന്ന് പോലും അറിയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. സെറ്റിലൊക്കെ വിളിച്ച് തുടങ്ങിയപ്പോൾ ‘അയ്യേ… വിളിക്കല്ലേ’ എന്ന് ഞാൻ അവരോട് പറഞ്ഞു. ഇപ്പോൾ ആരെങ്കിലും കളിയാക്കാൻ വേണ്ടി വിളിക്കും. ഇപ്പോൾ ഒരു കുഴപ്പവുമില്ല. കൂട്ടൂസെങ്കിൽ കൂട്ടൂസ്. വേറൊന്നും വിളിക്കാതിരുന്നാൽ മതി.

എന്നെക്കുറിച്ച് വരുന്ന ന്യൂസുകൾ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാൻ. സോഷ്യൽ മീഡിയ പേജുകളിലോ, യൂട്യൂബിലോ, ട്രോൾ പേജുകളിലോ ആക്റ്റീവ് ആയി നിൽക്കുന്ന ആളല്ല ഞാൻ. എന്നെക്കുറിച്ചുള്ള ഒരു ന്യൂസ് സുഹൃത്തുക്കളാണ് പൊതുവെ അയച്ച് തരിക. അല്ലെങ്കിൽ അമ്മ വിളിച്ച് പറയും. വളരെ കുറച്ച് കാര്യങ്ങൾക്ക് മാത്രം പ്രതികരിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ എന്റെ കാര്യം നോക്കി പോകുന്ന ആളാണ്’, പ്രിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button