തടി കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് തേനും നാരങ്ങ നീരും. ദിവസവും വെറും വയറ്റില്‍ രണ്ട് സ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. മെറ്റാബോളിസം കൂട്ടാന്‍ സഹായിക്കുന്നതിനാല്‍ ഭക്ഷണത്തില്‍ നിന്നും അധികമായി ശരീരത്തില്‍ എത്തുന്ന കൊഴുപ്പും ഊര്‍ജവും ഡിപ്പോസിറ്റ് ചെയ്യാതെ നോക്കുന്നു.
തേനും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. തേനിലെ ഊര്‍ജത്തിന്റെ അളവ് പഞ്ചസാരയ്ക്ക് തുല്യമായതിനാല്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വിപരീതഫലമായിരിക്കും ലഭിക്കുക. രണ്ട് സ്പൂണ്‍ തേനില്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുകയാണ് വേണ്ടത്.
Read Also : പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം : യുവതി മരിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ
തടി കുറയ്ക്കാന്‍ മറ്റൊരു മരുന്നാണ് ഇഞ്ചി. ഇഞ്ചി നീരും തേനും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഒരു കാരണവശാലും പഞ്ചസാര ചേര്‍ക്കരുത്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ വളരെ നല്ലതാണ് വെളുത്തുള്ളി. ഒരു സ്പൂണ്‍ തേനില്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ ഗുണം ചെയ്യും.
Post Your Comments