KeralaLatest NewsNews

ഓപ്പറേഷൻ മൂൺ ലൈറ്റ്: ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ”മൂൺലൈറ്റ്” എന്ന പേരിൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 81.7 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കൺെണ്ടത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടൺായത്. 32 ഹോട്ടലുകളിൽ ജൂൺ 29ന് വൈകിട്ട് 7:30 ന് തുടങ്ങിയ പരിശോധന 30 ന് രാവിലെ ആറുമണിയ്ക്കാണ് പൂർത്തിയായത്.

Read Also: ഭാര്യ കാമുകനൊപ്പം പോയി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍

സംസ്ഥാനത്തെ ഹോട്ടലുകളിലും, റെസ്റ്റോറന്റുകളിലും വ്യാപകമായി ജി.എസ്.ടി നികുതിവെട്ടിപ്പ് നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം രഹസ്യമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് 12 ജില്ലകളിലായി 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ സ്ഥാപനങ്ങളിൽ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി ബില്ലുകൾ സ്ഥാപനത്തിൽ നിന്നും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ മൂൺലൈറ്റ്’ എന്ന പേരിൽ രാത്രികാല പരിശോധന നടത്തിയത്. ഹോട്ടലുകളിൽ ശരാശരി ഒരു ദിവസം നടക്കുന്ന വിറ്റുവരവും ജി.എസ്.ടി റിട്ടേണിൽ വെളിപ്പെടുത്തുന്ന വിറ്റുവരവും തമ്മിലുള്ള അന്തരം കണ്ടെത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രാഥമിക ലക്ഷ്യം.

യഥാർത്ഥ വിറ്റുവരവ് കാണിക്കാതെയും, രജിസ്‌ട്രേഷൻ എടുക്കാതെയും , റിട്ടേണുകൾ സമർപ്പിക്കാതെയുമാണ് പല ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തിയിരുന്നത്. ഉപഭോക്താവിന്റെ കയ്യിൽ നിന്നും പിരിച്ച ശേഷം സാർക്കാരിലേക്ക് അടയ്ക്കാത്ത നികുതിയുടെ തോതും, നികുതി പിരിക്കാൻ അനുവാദമില്ലാത്ത ഹോട്ടലുകൾ നികുതി പിരിച്ചിട്ടുൺേണ്ടാ എന്ന കാര്യവും വകുപ്പ് പരിശോധിച്ചു വരികയാണ്.

പ്രതിവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും ജി.എസ്.ടി നിയമപ്രകാരം രജിസ്‌ട്രേഷൻ എടുക്കുകയും അഞ്ചു ശതമാനം നികുതി അടയ്ക്കുകയും വേണം . വർഷം 365 ദിവസം പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ പ്രതിദിനം ശരാശരി 5,479 രൂപയിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെൺങ്കിൽ രജിസ്‌ട്രേഷൻ എടുക്കണം. തെറ്റായ കണക്കുകൾ കാണിച്ച് രജിസ്‌ട്രേഷൻ എടുക്കാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കാനും, നികുതി വെട്ടിപ്പുകാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനും നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ജോയിന്റ് കമ്മീഷണർ (ഐ.ബി) സാജു നമ്പാടൻ, ഡെപ്യൂട്ടി കമ്മീഷണർ (ഐ.ബി) വിൻസ്റ്റൺ, ജോൺസൺ ചാക്കോ, മധു.എൻ.പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിലെയും, ഇന്റലിജൻസ് സ്‌ക്വാഡുകളിലെയും ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. ഹോട്ടലുകളിലെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

Read Also: വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുന്നു: ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കും: അഹമ്മദ് ദേവര്‍കോവില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button