മുംബൈ: മുംബൈയില്‍ അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം പെൺകുട്ടി വീട്ടിലെ ഡ്രൈവർക്കൊപ്പം ആത്മഹത്യ ചെയ്തു.
പെൺകുട്ടിയുടെ മാതാവ് കിരൺ ദൽവി(45), സഹോദരി മുസ്കാൻ(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭൂമി(17), ഇവരുടെ വീട്ടിൽ പത്തു വർഷമായി കാർ ഡ്രൈവറായിരുന്ന ശിവദയാൽ സെൻ(60) എന്നിവരാണ് ജീവനൊടുക്കിയത്.
സബർബൻ കാൻഡിവാലിയിൽ റെയിൽവേ സ്റ്റേഷനുസമീപമുള്ള ദൽവി ആശുപത്രിക്കെട്ടിട സമുച്ചയത്തിലാണ് സംഭവം. മൂന്നുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments