തിരുവനന്തപുരം: എ.കെ.ജി സെന്റർ ബോംബ് ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്ത് സമാധാനം ആഗ്രഹിക്കാത്തവരാണ് ആക്രമണത്തിന് പിന്നില്‍. യു.ഡി.എഫ് ആണോയെന്നത് അന്വേഷിച്ചാല്‍ മാത്രമെ അറിയാന്‍ കഴിയൂവെന്നും കാനം പ്രതികരിച്ചു.
‘പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും രാത്രി ആക്രമിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇത് പരസ്യമായി ലംഘിക്കപ്പെടുകയാണ്. ഈ പ്രശ്‌നത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായി കാണണം. പിന്നില്‍ ആര് ആണെന്നത് അന്വേഷിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ. സ്വഭാവികമായും എല്‍.ഡി.എഫിനെതിരേയും സി.പി.ഐ.എമ്മിനെതിരേയും ആസൂത്രിത ഗൂഢാലോചന ഈ ആക്രമണത്തിന് പിന്നിലുണ്ട്.’ കാനം പറഞ്ഞു.
ഇന്നലെ രാത്രി 11.25നാണ് ബൈക്കില്‍ എത്തിയയാള്‍ എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. എ.കെ.ജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് സ്‌ഫോടക വസ്തു വീണത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
Post Your Comments