Latest NewsUAENewsInternationalGulf

എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്

അബുദാബി: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യങ്ങളും നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മറ്റ് പൗരന്മാർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ രാജ്യത്ത് താമസിക്കുന്ന എമിറേറ്റി അമ്മമാരുടെ മക്കൾക്ക് നൽകാനുള്ള പ്രമേയത്തിന് യുഎഇ പ്രസിഡന്റ് അംഗീകാരം നൽകി.

Read Also: ആറ് മാസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു, ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചു: പരാതിയുമായി യുവതി

പ്രമേയത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും പുറപ്പെടുവിക്കും. ഈ പ്രമേയത്തിലെ വ്യവസ്ഥകളും ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനങ്ങളും നടപ്പിലാക്കുന്നതിന് ഫെഡറൽ, പ്രാദേശിക സർക്കാർ ഏജൻസികൾക്ക് ആവശ്യമായ പിന്തുണ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം നൽകും.

എമിറേറ്റി അമ്മമാരുടെ കുടുംബങ്ങൾക്ക് സ്ഥിരതയും പിന്തുണയും ഉറപ്പാക്കാനുള്ള നേതൃത്വത്തിന്റെ താൽപ്പര്യത്തിന് അനുസൃതമായാണ് പുതിയ തീരുമാനം.

Read Also: ‘ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ല’: ഉദ്ധവ് താക്കറെയുടെ രാജിയിൽ കങ്കണ

shortlink

Related Articles

Post Your Comments

Related Articles


Back to top button